കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്‌സിക്യുട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാം

ജോലിയിലേര്‍പ്പെട്ടിരിക്കുന്ന പ്രൊഫഷണലുകള്‍ക്കുവേണ്ടി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അവരുടെ കൊച്ചി കാമ്പസില്‍ നടത്തുന്ന മാനേജ്മെന്റിലെ എക്സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ, രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍, സായാഹ്നബാച്ചും വാരാന്ത്യബാച്ചും നടത്തും.
അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്/തത്തുല്യ CGPA (SC/ST/PWD ക്കാര്‍ക്ക് 40 ശതമാനം) യോടുകൂടിയ ബാച്ചിലര്‍ ബിരുദമുണ്ടായിരിക്കണം. 2018 ജനുവരി 4ന് കുറഞ്ഞത് മൂന്നുവര്‍ഷത്തെ മാനേജീരിയല്‍/പ്രൊഫഷണല്‍/സ്വയംസംരംഭക പ്രവൃത്തിപരിചയം, ബിരുദം നേടിയതിനുശേഷം ഉണ്ടായിരിക്കണം. ബിരുദമെടുക്കുന്നതിന് മുന്‍പുള്ള പ്രവൃത്തിപരിചയം, CA/CS/ICWAI എന്നിവയിലെ ആര്‍ട്ടിക്കിള്‍ഷിപ്പ് എന്നിവ പ്രവൃത്തിപരിചയമായി കണക്കാക്കുന്നതല്ല.
ഫീസ്: അപേക്ഷാഫീസ് 2000 രൂപയാണ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.iimk.ac.in.വിജയകരമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ അപേക്ഷാനമ്പര്‍ ഇ.മെയിലിലേക്ക് ലഭിക്കും. തുടര്‍ന്ന് ഏഴുദിവസത്തിനകം അപേക്ഷാസമര്‍പ്പണവും ഫീസ് ഒടുക്കലും പൂര്‍ത്തിയാക്കണം. തുടര്‍ന്ന് അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുക്കണം. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള രേഖകള്‍ സഹിതം, പ്രിന്റൗട്ടുകള്‍ നവംബര്‍ മൂന്നിനകം ലഭിക്കത്തക്കവണ്ണം Manager, Kochi Campus IIMK, First Floor, Software Development Block, Athulya IT complex, Infopark, Kakkanad, Kochi-682030' എന്ന വിലാസത്തില്‍ അയയ്ക്കണം.
കവറിന് പുറത്ത് Application for the Programme (EPGP05), Admission 2017' എന്ന് രേഖപ്പെടുത്തിയിരിക്കണം. എഴുത്തുപരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എഴുത്തുപരീക്ഷ (Executive Management Aptitude Test-EMAT) നവംബര്‍ 25-ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും.
ലോജിക്കല്‍ റീസണിങ്, ന്യൂമറിക്കല്‍ എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, എന്നീ വിഷയങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. EMAT യില്‍ ജനറല്‍ വിഭാഗക്കാര്‍ 25-ഉം OBC/SC വിഭാഗക്കാര്‍ 20-ഉം ST/PWD വിഭാഗക്കാര്‍ 18-ഉം ശതമാനം മാര്‍ക്ക് മൊത്തം മാര്‍ക്കായ 40-ല്‍ വാങ്ങിയാലേ യോഗ്യത നേടിയതായി പരിഗണിക്കൂ.
തിരഞ്ഞെടുപ്പ്: ഇപ്രകാരം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ, നവംബര്‍ 25-നോ 26-നോ ഉണ്ടായിരിക്കും. EMAT അഭിമുഖീകരിക്കാതെ സാധുവായ CAT/GMAT സ്‌കോര്‍ വഴിയും ഇന്റര്‍വ്യൂ ഘട്ടത്തിലേക്ക് അപേക്ഷകരെ പരിഗണിക്കും. CAT ല്‍ കുറഞ്ഞത് 75 പേര്‍സന്റൈല്‍ സ്‌കോറും GMAT ല്‍ കുറഞ്ഞത് 650 സ്‌കോറും ലഭിച്ചവരെ ഇന്റര്‍വ്യൂവിന് വിളിക്കും. ഈ സ്‌കോറുകള്‍ നവംബര്‍ 25-ന് ഒരുവര്‍ഷത്തിനുള്ളില്‍ ഉള്ളതായിരിക്കണം. ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഇന്റര്‍വ്യൂവിനും കുറഞ്ഞ കട്ട്ഓഫ് ഉണ്ടായിരിക്കും. ജനറല്‍-25 ശതമാനം, ഒ.ബി.സി-20, എസ്.സി./എസ്.ടി./PWD - 15 (പരമാവധി മാര്‍ക്ക് 60). ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് പട്ടിക പ്രഖ്യാപിക്കും. ജനുവരി ആറിനായിരിക്കും ഇന്‍സ്പെക്ഷനും ഓറിയന്റേഷനും. സായാഹ്ന ബാച്ചിനുള്ള ക്ലാസുകള്‍ ജനുവരി 11-നും വാരാന്ത്യ ബാച്ചിനുള്ളത് ജനുവരി 13-നും തുടങ്ങും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.iimk.ac.in


VIEW ON mathrubhumi.com