സിസിടിവി പരിശോധിച്ച ഉടമ ഞെട്ടി; ഒരു ദിവസം 2500 രൂപ വീതം, ആതിരയും സന്തോഷും തട്ടിയത് 25 ലക്ഷം രൂപ

ചവറ: സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശങ്കരമംഗലത്തുള്ള സൂപ്പർ മാർക്കറ്റിൽനിന്നാണ് ഇവർ ലക്ഷങ്ങൾ വെട്ടിച്ചത്. ബില്ലിങ് സ്റ്റാഫായ ജീവനക്കാരിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരേ സൂപ്പർ മാർക്കറ്റ് ഉടമ നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുത്തു.
ചവറ സ്വദേശികളായ ആതിരയ്ക്കും സന്തോഷിനുമെതിരേയാണ് കേസ്. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഡിസംബർവരെയാണ് തട്ടിപ്പു നടത്തിയത്. മൂന്നുവർഷമായി ആതിര ഇവിടെ ജോലിചെയ്തുവരികയായിരുന്നു. ബില്ലിങ്ങിൽ തിരിമറിനടത്തി ഒരു ദിവസം 2500 രൂപവരെയാണ് തട്ടിപ്പു നടത്തിയത്.
ബിൽ ആവശ്യപ്പെടാത്തവർക്ക് നൽകാതെ റദ്ദുചെയ്താണ് തട്ടിപ്പു നടത്തിയിരുന്നത്. ജീവനക്കാരിയുടെ ഇടപെടലിൽ സംശയം തോന്നിയ ഉടമ സൂപ്പർ മാർക്കറ്റിലെ സി.സി.ടി.വി.യും സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
Content Highlights: Supermarket Embezzlement: Employee & Security Guard Accused of Rs 25 Lakh Theft in Chavara