തിയേറ്ററില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി റിമാന്‍ഡില്‍

സുരേഷ്
സുരേഷ്

തിരുവില്വാമല: തിയേറ്ററില്‍ മാതാപിതാക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവില്വാമല മൂത്തേടത്ത് ഭാസ്‌കരന്റെ മകന്‍ സുരേഷിനെ (45) പഴയന്നൂര്‍ എസ്.ഐ. കെ.ജി. ജയപ്രദീപ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച തിരുവില്വാമലയിലെ ഒരു തിയേറ്ററില്‍ മാറ്റിനി ഷോ കാണുന്നതിനിടെയാണ് സംഭവം. എട്ടുവയസ്സുകാരിയായ ബാലിക നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: molestation attempt against girl in theater, one arrested in thiruvilwamala 

Content Highlights: