21 ലക്ഷത്തിന്റെ വിദേശ കറന്‍സി ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളില്‍; ഹൈദരാബാദ് സ്വദേശിനി പിടിയില്‍

നെടുമ്പാശ്ശേരി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചു. ഗോ ഫസ്റ്റ് വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനെത്തിയ ഹൈദരാബാദ് സ്വദേശിനി ഹഫീസ ബാനു (46) ആണ് 21.65 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി പിടിയിലായത്.
പാഡ് ആണെന്ന് തോന്നിപ്പിക്കും വിധമാണ് ഇവര്‍ കറന്‍സി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നത്. ദേഹ പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ്. വനിതാ കോണ്‍സ്റ്റബിളാണ് കറന്‍സി കണ്ടെത്തിയത്.
ഒരു ലക്ഷം യു.എ.ഇ. ദിര്‍ഹവും 5000 സൗദി റിയാലുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റംസിന് കൈമാറി. സാധാരണ സ്വര്‍ണക്കടത്ത് സംഘമാണ് ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തുന്നത്. ഇവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ അന്വേഷിക്കും.
Content Highlights: