മുളകുപൊടിയെറിഞ്ഞ് ജൂവലറിയില്‍ യുവതിയുടെ മോഷണശ്രമം; പിടിച്ചുനിര്‍ത്തി പൊതിരെത്തല്ലി കടയുടമ | VIDEO

സിസിടിവി ദൃശ്യങ്ങളിൽനിന്ന് | Image courtesy: https://x.com/venom1s/status/1986710988574654929
സിസിടിവി ദൃശ്യങ്ങളിൽനിന്ന് | Image courtesy: https://x.com/venom1s/status/1986710988574654929

ഗാന്ധിനഗര്‍: ജൂവലറിയിലെ യുവതിയുടെ മോഷണശ്രമം ‘ചുട്ടഅടി’ നല്‍കി പരാജയപ്പെടുത്തി കടയുടമ. ഗുജറാത്തിലെ അഹമ്മദാബാദിലെ റാനിപ് മേഖലയിലാണ് സംഭവം.

ഉടമയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം നടത്താനായിരുന്നു യുവതി ശ്രമിച്ചത്. എന്നാല്‍, കടയുടമ യുവതിയെ പിടികൂടുകയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഷാള്‍കൊണ്ട് മുഖംമറച്ച യുവതി ജൂവലറിയിലേക്ക് കയറിവരുന്നതും കൈവശം കരുതിയിരുന്ന മുളകുപൊടി കടയുടമയുടെ നേര്‍ക്ക് എറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ കടയുടമ ഉടന്‍ പ്രതികരിക്കുകയായിരുന്നു. യുവതിയെ പിടിച്ചുനിര്‍ത്തി തുടരെത്തുടരെ മര്‍ദിക്കുകയും അവരെ പിന്നീട് കടയ്ക്ക് പറത്തേക്ക് കൊണ്ടുപോകുന്നതും കാണാം.

എന്നാല്‍ പോലീസ് സ്ഥലത്തെത്തിയതിന് മുന്‍പേ യുവതി അവിടെനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം. പരാതി കൊടുക്കാന്‍ കടയുടമ തയ്യാറായിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് സംഭവമെന്നാണ് വിവരം.

Content Highlights: woman attempted to rob jwellery got thrashed by owner