അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്; സി.പി.ഐ. ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

#സ്വന്തം ലേഖകൻ
ഡോളർമാൻ കോമത്ത്
ഡോളർമാൻ കോമത്ത്

വൈപ്പിൻ: അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.ഐ. പുതുവൈപ്പ് ലോക്കൽ സെക്രട്ടറി ഡോളർമാൻ കോമത്ത് അറസ്റ്റിലായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ ഡോളർമാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 13 നായിരുന്നു അഭിഭാഷകരുടെ പിതാവ് മുരുക്കുംപാടം തോട്ടുങ്കൽപറമ്പിൽ മോഹൻദാസിനെ (80) ബന്ധുക്കളായ രണ്ട് പേർ കുത്തിയത്. ഒരു ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തതാണ് പ്രകോപനകാരണം. ആസ്പത്രിയിൽ കഴിഞ്ഞ മോഹൻദാസ് സെപ്തംബർ ഒന്നിന് മരിച്ചു.

കൊലപാതകശ്രമം നടന്ന് പിറ്റേന്ന് തന്നെ പ്രതികളായ കോമത്ത് ഡൈനാസ്റ്റ് കോമത്, ഡഗ്സ്റ്റർ എന്നിവർ അറസ്റ്റിലായിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇതിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ 'അമ്മവകസ്ഥലത്ത് വീട്ടിൽ' സുഭാഷിനെ രണ്ടാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിന് ശേഷം പ്രതികൾ എത്തിയത് സുഭാഷിന്റെ വീട്ടിലായിരുന്നു. ഇവർ മൂന്ന് പേരും റിമാൻഡിലാണ്.

പ്രതികളിലൊരാളുടെ സഹോദരനായ ഡോളർമാൻ ഗൂഡാലോചനയിൽ പങ്കാളിയാണെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുവെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: CPI Puthuvype Local Secretary Dollarman Komath arrested by Crime Branch., The case involves the murder of 80-year-old Mohandas, father of lawyer siblings., Murder was motivated by a domestic violence case handled by the lawyers., Accused conspired and provided shelter to the primary suspects.