വയാഗ്ര ഗുളിക ചേർത്ത മുറുക്കാൻ, ഉത്തേജനത്തിന് മരുന്നുകൾ വേറേയും; തകൃതിയായി വിൽപ്പന, 60-കാരൻ അറസ്റ്റിൽ

മുഹമ്മദ് താഹിർ
മുഹമ്മദ് താഹിർ

തൊടുപുഴ: വയാഗ്ര ഗുളികകൾ ചേർത്ത മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.

കരിമണ്ണൂർ ബീവറേജിന് സമീപം വയാഗ്ര ഗുളികൾ പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

ബിഹാറിലെ പട്നയിൽ നിന്നും 40 വർഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്തിരുന്ന ഇയാൾ കോട്ടയം പാലാ കരൂറിലാണ് താമസിക്കുന്നത്. കരിമണ്ണൂർ എസ്എച്ച്ഒ വി.സി വിഷ്ണു കുമാർ, എസ്ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: viagra using Paan 60 years old man arrested