കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

സന്തോഷ് സുകുമാരൻ
സന്തോഷ് സുകുമാരൻ

വർക്കല (തിരുവനന്തപുരം): സ്വകാര്യ ആശുപത്രിയിൽ കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം ഉമയനല്ലൂർ പടനിലത്തിൽ സന്തോഷ് സുകുമാരൻ (69) ആണ് പിടിയിലായത്.

അമ്മയോടൊപ്പം കൗൺസലിങ്ങിന് ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെയാണ് പലതവണ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മയെ പുറത്തുനിർത്തിയശേഷം കൗൺസലിങ് എന്ന വ്യാജേന പെൺകുട്ടിയെ മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരമറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: 69-year-old psychologist Santhosh Sukumaran arrested in Varkala., Accused assaulted a minor girl during counseling sessions., Parents discovered the incident after noticing behavioral changes in the child., Accused has been remanded by the court after police investigation.