വീട്ടുവളപ്പിലെ കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ; രഹസ്യവിവരത്തിൽ യുവാവ് കുടുങ്ങി

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് കോളനിയിൽ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പിടിച്ചെടുത്തത്. റാഷിദ് തന്റെ വീട്ടുവളപ്പിൽ വളമിട്ട് മാസങ്ങളായി ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവും വളർത്തിയത്. വർക്കല ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Content Highlights: 38-year-old Rashid arrested in Vettur, Varkala., Cannabis plants were being cultivated alongside other crops., Police seized two large cannabis plants and four saplings., Arrest based on secret information received by Varkala DySP.