ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ

വളയം: ഹണിട്രാപ്പ് കേസിലെ പ്രതി വളയത്ത് എംഡിഎംഎ യുമായി അറസ്റ്റിൽ. ചോമ്പാൽ പോലീസ് സ്റ്റേഷനിൽ ഹണി ട്രാപ്പ് കേസിൽ അകപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്മൽ എന്ന ചാമ അജ്മൽ (30) ആണ് എംഡിഎംഎയുമായി പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം ഡിവൈഎസ്‌പിയുടെ സ്ക്വാഡും വളയം പോലീസും അജ്മൽ താമസിക്കുന്ന മാന്താറ്റിൽ വീട്ടിൽ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ കിടക്കയ്ക്കടിയിലായി 0.610 ഗ്രാം എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: A man accused in a honey trap case was arrested with MDMA in Valayam. Police seized 0.610 grams of the drug from his residence.