14 സ്റ്റീൽ ബോംബ്, 2 പൈപ്പ് ബോംബ്, രണ്ട് വടിവാൾ; വളയത്ത് കലുങ്കിനടിയിൽനിന്ന് ആയുധശേഖരം കണ്ടെടുത്തു

വളയത്ത് കലുങ്കിനടിയില്‍നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകള്‍ | Photo: Special Arrangement
വളയത്ത് കലുങ്കിനടിയില്‍നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകള്‍ | Photo: Special Arrangement

കോഴിക്കോട്: വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബോംബുള്‍പ്പടെയുള്ള വലിയ ആയുധശേഖരം കണ്ടെത്തി. 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലാണ് ആയുധശേഖരം കണ്ടെത്തിയത്.

ആയുധശേഖരം കണ്ടെത്തിയ പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സ്‌ഫോടകശബ്ദം കേട്ടിരുന്നു. തുടര്‍ന്നാണ് പോലീസ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ്‌ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ വന്‍ആയുധശേഖരം കണ്ടെത്തിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വളയം എസ്.ഐ. മോഹനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Content Highlights: 14 steel bombs, pipe bombs, and swords found near Valayam police station