ചുമയ്ക്കുന്നത് ശല്യമാണെന്ന് പറഞ്ഞ് 58-കാരനെ അയൽവാസി വീട്ടിൽകയറി മർദിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കാസർകോട്: ചുമക്കുന്നത് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയൽവാസി ക്രൂരമായി മർദിച്ചതായി കേസ്. കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം. ഉപ്പളയിലും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്ന മണിമുണ്ടയിലെ അസൈനാർക്കാണ്‌ (58) മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Also Read: കൊല്ലത്ത് ദോശ കൊടുക്കാൻ വൈകിയതിന് തട്ടുകട തല്ലിത്തകർത്തു

ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ അടുക്കളയിൽ പാചകംചെയ്യുന്നതിനിടയിൽ അസൈനാർ ചുമച്ചിരുന്നു. ഇത് തനിക്ക് ശല്യമാകുന്നുവെന്ന് പറഞ്ഞ് അയൽവാസിയായ ജംഷീർ അസൈനാറിന്റെ വീട്ടിലെത്തി പ്രകോപനപരമായി സംസാരിച്ചു.

സംസാരത്തിനിടെ പിടിച്ചുവലിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് കേസ്.

തലയ്ക്ക് മുറിവേറ്റ അസൈനാറിനെ സമീപവാസികളാണ് ആസ്പത്രിയിലെത്തിച്ചത്. തലയിൽ മൂന്ന് തുന്നലുണ്ട്. മർദനത്തിനുശേഷം ജംഷീർ വീട്ടിൽ പോയി കത്തികൊണ്ടുവന്ന് കുത്താൻ ശ്രമിച്ചതായും അസൈനാർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അസൈനാർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

Content Highlights: Uppala: Neighbor brutally assaulted newspaper distributor Asainar over coughing disturbance. Injured Asainar hospitalized; police registered a case following his complaint.