ഓപ്പറേഷൻ തണ്ടർ: തൃശ്ശൂർ റൂറലിൽ കുടുങ്ങിയത് 332 പിടികിട്ടാപ്പുള്ളികൾ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഇരിങ്ങാലക്കുട: തൃശ്ശൂർ റൂറൽ പോലീസ് ഒരുവർഷമായി നടത്തിവന്ന ഓപ്പറേഷൻ തണ്ടറിൽ വിവിധ കേസുകളിലായി 1992 മുതൽ 2025 വരെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്ന 332 പേർ കുടുങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗികപീഡനം, വധശ്രമം, സ്ത്രീകളോടുള്ള ക്രൂരത, സാമ്പത്തികത്തട്ടിപ്പ്, മയക്കുമരുന്ന്, മോഷണം, ആയുധനിയമപ്രകാരമുള്ള കേസുകൾ, അടിപിടി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികളെയാണ് പിടികൂടിയത്.

കോടതിനടപടികളിൽനിന്നും വിചാരണയിൽനിന്നും വിട്ടുനിന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി കോടതികൾ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരമാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 332 പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റുചെയ്തത്.

ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി രൂപവത്കരിച്ച അന്വേഷണസംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഊർജിത അന്വേഷണങ്ങൾക്കൊടുവിലാണ് ഇത്രയും പ്രതികളെ പിടികൂടിയത്.

ആളൂർ (12), അന്തിക്കാട് (4), അതിരപ്പിള്ളി (2), ചാലക്കുടി (13), ചേർപ്പ് (8), സൈബർ ക്രൈം പിഎസ് (2), ഇരിങ്ങാലക്കുട (21), കയ്പമംഗലം (9), കാട്ടൂർ (36), കൊടകര (13), കൊടുങ്ങല്ലൂർ (29), കൊരട്ടി (11), മാള (26), മലക്കപ്പാറ (2), മതിലകം (28), പുതുക്കാട് (25), വാടാനപ്പള്ളി (6), വലപ്പാട് (39), വരന്തരപ്പിള്ളി (40), വെള്ളിക്കുളങ്ങര (6) എന്നിങ്ങനെയാണ് പിടിയിലായവരുടെ കണക്ക്.

പിടിയിലായവരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി.

Content Highlights: ⚠️ This is an AI tool and, while it can be helpful, it may make mistakes. Please be sure to double-check its responses. Engaging, relevant, SEO-friendly titles: refresh Operation Thunder: Thrissur Rural Police Apprehend 332 Fugitives Major Breakthrough: 332 Wanted Criminals Nabbed in Thrissur Rural Operation Decade-Long Manhunt Concludes: Thrissur Police Arrest 332 Absconders Justice Served: Operation Thunder Recovers 332 Fugitive Criminals in Thrissur Intensive Search Yields Results: Thrissur Rural Police Capture 332 Court-Declared Absconders From Across Years: 332 Fugitives Brought to Justice in Thrissur Rural Operation Thunder Content Hightlights: Thrissur Rural Police`s year-long `Operation Thunder` nabs 332 absconding criminals involved in serious offenses like murder, POCSO, and more. Read details here!