മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം: മുർഷിദാബാദ് സ്വദേശി പിടിയിൽ

#ന്യൂസ് ഡെസ്ക്
മോഷണത്തിന്റെ സിസിടിവി ദൃശ്യം, മാത്യു കുഴൽനാടൻ എംഎൽഎ
മോഷണത്തിന്റെ സിസിടിവി ദൃശ്യം, മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എംഎൽഎയുടെ വീടിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്. പിടിയിലായ ബിഷ്ണു മണ്ഡൽ മുൻപും സമാനമായ കവർച്ച കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

പൈങ്ങോട്ടൂർ ആയങ്കരയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം. മോഷണസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധക സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

Content Highlights: Police arrested Murshidabad native Bishnu Mandal for stealing electric wires worth ₹50,000 from MLA Mathew Kuzhalnadan's under-construction home at Paingottoor. The special team launched an inquiry into others involved.