പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ്: എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഇലസ്ട്രേഷൻ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഇലസ്ട്രേഷൻ: മാതൃഭൂമി

തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയർ വിദ്യാർഥികൾ കൂട്ടമായി മർദിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് കഴിഞ്ഞദിവസം അധ്യാപകരും രക്ഷിതാക്കളും യോഗം ചേർന്നിരുന്നു. ഇതിലാണ് എട്ടുപേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

മർദനമേറ്റ പ്ലസ് വൺ വിദ്യാർഥിയുടെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് എട്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പി.ടി.എ. തീരുമാനിച്ചത്.

Content Highlights: Eight senior students suspended for assaulting a junior student, Incident occurred at Chirakkara Vocational Higher Secondary School, Assault triggered by minor issue regarding school uniform, Victim sustained rib injuries requiring medical treatment, PTA and school authorities took disciplinary action following police case