ഷഹബാസിന്റെ കൊലപാതകം, പ്രതികളായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവിനെയും കേസില്‍ പ്രതിചേര്‍ത്തേക്കും. ക്വട്ടേഷന്‍ ബന്ധമുള്ള ഇയാളുടെ വീട്ടില്‍ നിന്നായിരുന്നു അക്രമത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെത്തിയത്.
അക്രമം നടക്കുന്ന സമയത്ത് ഇയാള്‍ ആ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും മൊഴികളും പോലിസ് പരിശോധിക്കുന്നുണ്ട്.
അക്രമം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനിയായ വിദ്യാര്‍ത്ഥിയുടെ പിതാവ് ടി.പി കേസ് പ്രതി ടി.കെ രജീഷിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണ സംഘത്തിന് സൂചനകളുണ്ട്. ഇക്കാര്യവും വിശദമായി പരിശോധിച്ച് വരികയാണ്.
ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്
Content Highlights: Shahbas murder the father of one of the accused students May be added to the case