ശുഐബ് മാലികിന്റെ വിവാഹം; ഇസ്ഹാനെ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശുഐബ് മാലികും സന ജാവേദും വിവാഹിതരായതിനു പിന്നാലെ ഇസ്ഹാന്‍ മാലികിന് സ്‌കൂളിലെ കൂട്ടുകാരില്‍നിന്ന് കളിയാക്കല്‍ നേരിടേണ്ടി വന്നെന്ന് റിപ്പോര്‍ട്ട്. മാലിക് - സാനിയ ദമ്പതികളുടെ മകനായ ഇസ്ഹാനാണ് സ്‌കൂളില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. ഫറഹ് ഇഖ്‌റാര്‍ എന്ന യൂട്യൂബ് ചാനലിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്.
മാധ്യമപ്രവര്‍ത്തകനായ നഈം ഹനീഫ് സാനിയയോട് സംസാരിച്ചതില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും യൂട്യൂബില്‍ വെളിപ്പെടുത്തുന്നു. സന ജാവേദുമായുള്ള വിവാഹം സാമൂഹിക മാധ്യമംവഴി ശുഐബ് മാലിക് പുറത്തുവിട്ടതിനു പിന്നാലെയാണ് സാനിയയുടെ പരാമര്‍ശം. ഇക്കാരണത്താല്‍ സാനിയയും മകനും സംഘര്‍ഷമനുഭവിക്കുന്നുണ്ടെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.
പിതാവിന്റെ പ്രവൃത്തിയെക്കുറിച്ച് ഇസ്ഹാന്റെ സമപ്രായക്കാര്‍ അവനോട് ചോദിക്കുന്നുവെന്നും ഇതുകാരണം ഇസ്ഹാന്റെ സ്‌കൂളില്‍ പോകല്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടെ മകനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന സാനിയയുടെ പോസ്റ്റ് വലിയതോതില്‍ പ്രചരിച്ചിരുന്നു. ലൈഫ്‌ലൈന്‍ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. സഹോദരി അനാം മിര്‍സയുടെ മകള്‍ ദുവയും സാനിയക്കൊപ്പമുണ്ടായിരുന്നു.
Content Highlights: sania shoaib malik issue izhaan