സ്ഥാനാർഥി വോട്ടുതേടാൻ പോയനേരത്ത് വീട്ടിൽ മോഷണം; കള്ളൻ അടിച്ചുമാറ്റിയത് 30 റബ്ബർഷീറ്റ്

#ന്യൂസ് ഡെസ്ക്
റബ്ബർ ഷീറ്റ്| ഫോട്ടോ: മാതൃഭൂമി( ഫയൽ ഫോട്ടോ)
റബ്ബർ ഷീറ്റ്| ഫോട്ടോ: മാതൃഭൂമി( ഫയൽ ഫോട്ടോ)

മുണ്ടക്കയം (കോട്ടയം): വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാൻ സ്ഥാനാർഥി പോയ തക്കംനോക്കി വീട്ടുവളപ്പിൽ മോഷണം. പുഞ്ചവയൽ പുഞ്ചിരി ടൗണിനുസമീപം താന്നിക്കൽ ടി.ജെ. ജോൺസന്റെ വീടിനുപിന്നിലെ പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന 30 റബ്ബർഷീറ്റാണ് മോഷണംപോയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മോഷണവിവരം അറിയുന്നത്. ജോൺസന്റെ വീട്ടിൽ ഭാര്യ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ മുറ്റത്ത് റബ്ബർഷീറ്റ് ഒരെണ്ണം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഭാര്യ നടത്തിയ തിരച്ചിലിലാണ്, പുകപ്പുരയിൽനിന്ന് ഷീറ്റുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്. തന്റെ ശ്രദ്ധ തിരിച്ചുവിടാനും പ്രചാരണരംഗത്ത് പിന്നിലാക്കാനുമുള്ള തന്ത്രമാകും ഇതിനുപിന്നിലെന്ന് കരുതുന്നതായി ജോൺസൺ പറഞ്ഞു. ബുധനാഴ്ച പോലീസിൽ പരാതി നൽകും.

മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് കുളമാക്കൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ജോൺസൺ.

Content Highlights: rubber sheet theft from candidate house in kottayam