അശ്ലീലദൃശ്യം വാട്‌സാപ് സ്റ്റാറ്റസാക്കി; പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

അടൂർ:അശ്ലീലദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസിട്ട പോലീസുകാരന് സസ്പെഷൻ. പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേരള പോലീസ് അടൂർ വടക്കടത്തുകാവ് മൂന്നാംനമ്പർ ബെറ്റാലിയനിലെ ഹവിൽദാറുമായ സഞ്ജു കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. കൊട്ടാരക്കര സ്വദേശിയാണ്.

പെരുമാറ്റദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്കലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് ഒന്നിനാണ് സംഭവം. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡർ വിങ്ങിനെ ചുമതലപ്പെടുത്തി.

Content Highlights: Adoor 3rd Battalion Havildar Sanju Krishnan suspended., Suspended for uploading an obscene WhatsApp status on August 1., Action taken for gross misconduct and damaging police reputation., Assistant Commander of the battalion appointed for detailed inquiry.