എറണാകുളത്ത് ഫിസിഷ്യന്‍ അസിസ്റ്റന്റ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വരാപ്പുഴ (എറണാകുളം): വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹൈബ്രിഡ് തഞ്ചാവുമായി ഫിസിഷ്യന്‍ അസിസ്റ്റന്റ് പോലീസിന്റെ പിടിയിലായി. കോതാട് കോരാമ്പാടം പാല്യത്ത് റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര ഉമ്മന്നൂര്‍ പ്ലാപ്പിള്ളി കളിക്കല്‍ പുത്തന്‍വീട്ടില്‍ അലന്‍ കോശി(25)യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫിസിഷ്യന്‍ അസിസ്റ്റന്റാണ് ഇയാള്‍. ഇയാളില്‍നിന്ന് 2.23 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8.24 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

നാലു കവറുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തൂക്കാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ത്രാസും ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. കണ്ടെയ്നര്‍ റോഡിലും ചിറ്റൂര്‍ കുട്ടിസാഹിബ് റോഡിലും നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ പരിശോധന നടത്തിയത്.

Content Highlights: A Physician Assistant was arrested by Vrappuzha Police in Ernakulam for possessing hybrid ganja and regular ganja. A weighing scale was also recovered.