പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ, പോക്‌സോ കേസ്

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. അച്ഛനടക്കം ഏഴുപേർ കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കുട്ടിയും കുടുംബവും താമസിക്കുന്ന വാടകവീട് കേന്ദ്രീകരിച്ചാണ് കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. സഹപാഠികളോട് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യപരിശോധനയിലും വ്യക്തമായിയിട്ടുണ്ട്. മലയാലപ്പുഴ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഏഴ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസ് പെരുനാട് പോലീസിന് കൈമാറും
വാടകവീടിന്റെ ഉടമയെയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ മരണപ്പെട്ടു.
Content Highlights: 10th-grade student sexually abused by seven individuals., The minor's father is among the accused; efforts are underway to bring him back from abroad., Three suspects have been taken into custody by Malayalapuzha police., The abuse reportedly began when the victim was in fifth grade., Seven cases have been registered; one accused has passed away.