കാറില്‍ MDMA കടത്ത്, മൂന്നുപേര്‍ കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ ഇടനിലക്കാരായ യുവാവും യുവതിയും

കൊഴിഞ്ഞാമ്പാറ(പാലക്കാട്): കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കര്‍ക്കിടാംകുന്ന് പലക്കടവ് വടക്കന്‍ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂര്‍ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂര്‍ ചെമ്മണിയോട് എച്ച്.മുഹമ്മദ് നാഷിഫ്(39), മണ്ണാര്‍ക്കാട് അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് എച്ച്. ഫാസില്‍ (32) എന്നിവര്‍ നടപ്പുണിയില്‍വച്ച് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയ ഷഫീക്കും എംഡിഎംഎ എത്തിച്ചുനല്‍കിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്. മുനാഫിസിനെയും അതുല്യയെയും കോയമ്പത്തൂരില്‍വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തില്‍നിന്നും ഷെഫീക്കിന്റെ എടിഎം കാര്‍ഡും എംഡിഎംഎ വാങ്ങുന്നതിനായി നല്‍കിയ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഷഫീക്കിനെ അലനല്ലൂരില്‍നിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എം.ആര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ചിറ്റൂര്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ സി.ഐ ജെ മാത്യു കൊഴിഞ്ഞാമ്പാറ സി.ഐ എം.ആര്‍. അരുണ്‍കുമാര്‍, ഗ്രേഡ് എസ്ഐ ടി സുരേഷ്‌കുമാര്‍, എഎസ്‌ഐ വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍.സുമതി, , എച്ച് ഷിയാവുദീന്‍ എസ്.അനീഷ്, ബി. അബ്ദുല്‍ നാസര്‍, ഷിജു ,സിവില്‍ പൊലീസ് ഓഫിസര്‍ കെ.സുഭാഷ്, എസ്.ജിജു. ഉമേഷ് ഉണ്ണി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: palakkad kozhinjampara mdma case three more arrested