രാമലിംഗം വധക്കേസ്: പോപ്പുലർ ഫ്രണ്ട്‌ അനുയായികളായ രണ്ട് മുഖ്യപ്രതികളെ എൻഐഎ അറസ്റ്റുചെയ്തു

രാമലിംഗം
രാമലിംഗം

ചെന്നൈ: കുഭംകോണത്ത് മതപരിവർത്തനത്തെ എതിർത്ത പാട്ടാളിമക്കൾ കക്ഷി (പിഎംകെ) നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ അനുയായികളും തഞ്ചാവൂർ സ്വദേശികളുമായ നഫീൽ ഹസ്സൻ (28), ബുർഹാനുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് കാറിൽ വരുകയായിരുന്ന ഇവരെ പള്ളിക്കൊണ്ട ടോൾ ബൂത്തിൽവെച്ച് പോലീസിന്റെ സഹായത്തോടെ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന റാണിപേട്ട് സ്വദേശി മുഹമ്മദ് ഇമ്രാൻ (33), അബ്ബാസ് (30) എന്നിവരെയും കസ്റ്റഡിയിലെടുത്തു. നഫീൽ ഹസ്സനെയും ബുർഹാനുദ്ദീനെയും ചോദ്യം ചെയ്യാനായി ചെന്നൈയിലെ എൻഐഎ ഓഫീസിലെത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരടക്കം അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു.

2019 ഫെബ്രുവരി അഞ്ചിനാണ് രാമലിംഗത്തെ ഒരുസംഘം ആളുകൾ ചേർന്ന് കൊന്നത്. മകന്റെ മുൻപിൽവെച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാൾ കൊണ്ട് അദ്ദേഹത്തെ വെട്ടിക്കൊല്ലുകയായിരുന്നു. കോളനിയിൽ മതപരിവർത്തനത്തിനായി എത്തിയ സംഘവുമായി രാമലിംഗം വാക്‌തർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Content Highlights: NIA arrests two main accused, followers of Popular Front, in the murder of PMK leader Ramalingam in Kumbakonam. Arrests made near Chennai.