തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ

നെടുമ്പാശ്ശേരി: പട്ടാപ്പകൽ തെരുവുനായ്ക്കളെ കുടുക്കിട്ടു പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം.
ദേശം കുന്നുംപുറം ഭാഗത്ത് വഴിയിലൂടെ നായ്ക്കളെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇത് മൃഗസ്‌നേഹിയായ ഒരു യാത്രക്കാരൻ കാണുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. ഇൻസ്‌പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Content Highlights: Two suspects, Puneeth Raj and Ranjan, arrested by Nedumbassery police., Incident involved capturing and killing stray dogs in broad daylight., A witness recorded the incident on mobile and filed a formal complaint., Investigation conducted under the leadership of Inspector B.K. Arun.