പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 44-കാരന്റെ സ്വകാര്യഭാഗം കാമുകി മുറിച്ചുമാറ്റി

പ്രതിയായ യുവതിയും അക്രമത്തിനിരയായ 44-കാരനും
പ്രതിയായ യുവതിയും അക്രമത്തിനിരയായ 44-കാരനും

മുംബൈ: പുതുവത്സരം ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാമുകി 44-കാരന്റെ സ്വകാര്യ ഭാഗം മുറിച്ച് പരിക്കേൽപ്പിച്ചതായി പരാതി. 44-കാരൻ മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. 25-കാരിയായ യുവതി ഒളിവിൽപ്പോവുകയും ചെയ്തു.

മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. ഏഴ് വർഷത്തോളമായി ഇരുവരും വിവാഹേതര ബന്ധത്തിലായിരുന്നു. യുവതി 44-കാരനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതിന് ഇയാൾ സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ബന്ധുക്കളും കൂടിയാണെന്ന് പോലീസ് പറഞ്ഞു.

ബിഹാർ സ്വദേശിയായ യുവതി വർഷങ്ങളായി മുംബൈയിൽ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി 44-കാരനോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുവരും വഴക്ക് പതിവായിരുന്നു. അടുത്തിടെയായി ഇരുവരും പിണങ്ങുകയും 44-കാരൻ യുവതിയിൽനിന്ന് അകലംപാലിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഡിസംബർ 31ന് പുലർച്ചയെ ഒന്നരയോടെ പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. തുടർന്നായിരുന്നു ആക്രമണം. കൂടുതൽ ആക്രമണത്തിന് യുവതി തുനിഞ്ഞതോടെ ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയും മകനേയും സഹോദരനേയും വിളിച്ച് വിവരമറിയിക്കുകയുമായിരുന്നു.

44-കാരനെ ആദ്യം വിഎൻ ദേശായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് അടിയന്തര ചികിത്സയ്ക്കായി സിയോൺ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Shocking Incident: Woman Accused of Severing Partner's Genitals in Mumbai Dispute