മുക്കത്ത് സുഹൃത്തിന്റെ വീട്ടിലെ 4 വയസ്സുകാരിയെ പീഡിപ്പിച്ച് 22കാരൻ, വേദന പറഞ്ഞത് അങ്കണവാടി ടീച്ചറോട്

കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച 22-കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ വയനാട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടിയത്.
സുഹൃത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന മിഥിലാജ്, ആ വീട്ടിലെ നാലുവയസ്സകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയുമായുള്ള സംഭാഷണത്തിനിടെയാണ് പീഡനവിവരം പറഞ്ഞത്. ശരീരത്തിലെ വേദന പങ്കുവെച്ചപ്പോഴാണ് ടീച്ചർ വിശദമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ ലൈംഗിക ഉപദ്രവം നേരിട്ടിരുന്നതായി ടീച്ചർ മനസ്സിലാക്കി.
തുടർന്ന് കുടുംബത്തെ വിവരമറിയിച്ചു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും വയനാട്ടിൽവെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Content Highlights: Four-Year-Old Sexually Abused in Mukkam; 22-Year-Old Arrested