കുറ്റ്യാടിയിൽ യുവാക്കളെ ആറംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; മുഖ്യപ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
പരിക്കേറ്റവർ ആശുപത്രിയില്‍
പരിക്കേറ്റവർ ആശുപത്രിയില്‍

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ നിട്ടൂർ മൊട്ടന്തറയിലാണ് സംഭവം. സ്കൂട്ടറിലെത്തിയ ആറംഗസംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.

അക്രമത്തിൽ സാരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ പ്രധാനിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: Three youths injured in an attack at Nittoor, Kuttiady., Injured identified as Shojin, Babin, and Ashwin from Mottanthara., Prime accused Sreejith taken into custody by Kuttiady police.