ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി മരിച്ചനിലയിൽ; കുറിപ്പ് കണ്ടെത്തി

സായ
സായ

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാടൻനട സ്വദേശി അഫ്‌സലിന്റെ ഭാര്യ സായ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.

കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ സായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. എന്നാൽ, മരണകാരണം കുറിപ്പിൽ പരാമർശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹംകഴിഞ്ഞിട്ട് നാലുവർഷമായി. അസ്വാഭാവിക മരണത്തിന് ഇരവിപുരം പോലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)

Content Highlights: A 26-year-old woman named Saya was found dead at her husband's home in Kollam, prompting the Eravipuram police to register a case and launch an investigation.