അംഗൻവാടിയിൽ മൂന്നര വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു

#ന്യൂസ് ഡെസ്ക്
പ്രതി കാശിനാഥ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുന്നു | Photo: screengrab/mathrubhumi news
പ്രതി കാശിനാഥ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുന്നു | Photo: screengrab/mathrubhumi news

കൊച്ചി: അംഗൻവാടിയിൽ മൂന്നര വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി കാശിനാഥ് (20) കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നാണ് എളമക്കര പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അംഗൻവാടി ടീച്ചറുടെ മകനായ പ്രതി സ്ഥിരമായി ഈ അംഗൻവാടിയിൽ എത്തിയിരുന്നു എന്നതാണ് പോലീസിന്റെ കണ്ടെത്തൽ. അംഗൻവാടികളിൽ നിഷ്കർഷിച്ചിട്ടുള്ള ആളുകളെ അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പ്രതി അവിടെ എത്തിയിരുന്നത്.

ലൈംഗികാതിക്രമത്തെ കുറിച്ച് അംഗൻവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നറിയാനായി അമ്മയെ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പോലീസ്. പ്രാഥമിക വിവരശേഖരണത്തിൽ തനിക്ക് അറിവില്ലെന്നാണ് ഇവർ പറഞ്ഞിട്ടുള്ളതെങ്കിലും വിശദമായി ചോദ്യംചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി അങ്കണവാടിയിലെ ഹെൽപ്പറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. 

കൊച്ചി കോർപറേഷൻ പരിധിയിലെ അംഗൻവാടിയിലാണ് മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചത്. ഇതോടെയാണ് അംഗൻവാടിയിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ട വിവരം പുറത്താകുന്നത്.

മന്ത്രിയടക്കം ഇടപെട്ട് ഈ അംഗനവാടി ടീച്ചറെ സർവീസിൽനിന്ന് നീക്കംചെയ്തിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തുന്നുണ്ട്.

Content Highlights: Kochi Anganwadi Assault, Accused Confesses to Crime . Teacher Sacked Amid Police Probe