ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: തിങ്കളാഴ്ച മാത്രം 215 കേസുകൾ, അറസ്റ്റിലായത് 233 പേർ

#News Desk
പ്രതീകാത്മക ചിത്രം | Photo Courtesy: facebook.com/rameshchennithala
പ്രതീകാത്മക ചിത്രം | Photo Courtesy: facebook.com/rameshchennithala

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർചെയ്തു.

തിങ്കളാഴ്ച നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 1442 കേസുകളാണ് ആകെ രജിസ്റ്റർചെയ്തത്. 1559 പേർ ഇതുവരെ അറസ്റ്റിലായി. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.

മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ നേരിട്ടും വാട്‌സാപ്പ് മുഖേനയും അറിയിക്കാം. നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ- 9497979794, 9497927797. വാട്‌സാപ്പ് നമ്പർ- 9995966666. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Content Highlights: 233 individuals arrested in a single-day state-wide raid., 215 cases registered involving MDMA and cannabis possession., Total Operation Toofan statistics: 1559 arrests and 1442 cases., Police established dedicated helplines for anonymous tip-offs.