ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപ തട്ടി; ബെംഗളൂരു ഏജൻസിക്കെതിരേ കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | photo:mathrubhumi
പ്രതീകാത്മക ചിത്രം | photo:mathrubhumi

കഴക്കൂട്ടം: ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി 21.97 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂർ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു.

കഴക്കൂട്ടം മേനംകുളം ജെ.ജെ. കോട്ടേജിൽ ജയപാലൻ റൊസാരിയോയുടെ (54) പരാതിയിലാണ് നടപടി. കഴിഞ്ഞ മേയ് മുതൽ ബാങ്ക് അക്കൗണ്ട് വഴി 21,47,500 രൂപയും ഗൂഗിൾ പേ വഴി 50,000 രൂപയും ഉൾപ്പെടെ ആകെ 21,97,500 രൂപയാണ് ഏജൻസി കൈപ്പറ്റിയത്. പണം സ്വീകരിച്ചശേഷം യാത്ര അയയ്ക്കുകയോ നൽകിയ തുക തിരികെനൽകുകയോ ചെയ്യാതെ വിശ്വാസവഞ്ചന കാണിച്ചെന്നാണ് പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Kazhakoottam resident and friends cheated of over 21.97 lakh rupees., Promise made for an Israel sightseeing tour package., Bengaluru-based tour agency accused of fraud and breach of trust., Kazhakoottam police have registered a case and initiated an investigation.