കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

#സ്വന്തം ലേഖകൻ
സഞ്ജന
സഞ്ജന

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

വീടിന്റെ സ്റ്റെയർകേസിനടിയിൽ തൂങ്ങിയ നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം. 

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.

Content Highlights: 16-year-old Plus One student Sanjana found dead at her home in Kallambalam.