പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ 64-കാരന് 78 വര്‍ഷം തടവ്

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിലെ പ്രതിക്ക് 78 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ.
എസ്എന്‍ പുരം ചെന്തെങ്ങ് ബസാര്‍ സ്വദേശി പൈനാട്ടുപടി വീട്ടില്‍ ഇബ്രാഹിമിനെ(64)യാണ് പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതി ജഡ്ജ് ആര്‍. മിനി കഠിനതടവിനും 1,15,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്.
ഇരിങ്ങാലക്കുട എസ്എച്ച്ഒ ആയിരുന്ന അനീഷ് കരീം, സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. ഷാജന്‍, ജിഎസ്‌ഐ കെ.ആര്‍. സുധാകരന്‍, വനിതാ പോലീസ് സ്റ്റേഷന്‍ എസ്‌ഐ കൃഷ്ണപ്രസാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. ജിഎഎസ്‌ഐ പി.ആര്‍. ഗീത, ഇരിങ്ങാലക്കുട സിപിഒ കൃഷ്ണദാസ് എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
Content Highlights: A 64-year-old man received a 78-year sentence and fine for sexually assaulting a minor girl