കുപ്പിവെള്ളം കൊണ്ടുപോവുന്ന വാനിന്‍റെ രഹസ്യ അറയില്‍ കടത്തിയത് 1.24 കോടി രൂപ; യുവാക്കള്‍ പിടിയില്‍

പെരിന്തൽമണ്ണ: കുപ്പിവെള്ളം കൊണ്ടുപോകുന്ന പിക്കപ്പ്‌വാനിന്റെ രഹസ്യ അറയിലാക്കി കടത്തിയ 1,24,39,250 രൂപ പെരിന്തൽമണ്ണയിൽ പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന എടത്തനാട്ടുകര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ (38), തൈക്കാട്ടിൽ ഷാഹുൽഹമീദ് (36) എന്നിവരെ കസ്റ്റഡിയിലെടുത്തു.
പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ് എന്നിവർ ചൊവ്വാഴ്‌ച രാവിലെ പാതായ്ക്കര തണ്ണീർപന്തലിൽ വാഹനം പരിശോധിക്കുന്നതിനിടെയാണ് പണം പിടിച്ചത്. വാഹനവും പണവും പെരിന്തൽമണ്ണ കോടതിമുമ്പാകെ ഹാജരാക്കും. തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.
എ.എസ്.ഐ. വിശ്വംഭരൻ, സി.പി.ഒ. ഷൈജു മാത്യു, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം എന്നിവർ ചേർന്നാണ് വാഹനപരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽനിന്ന് പണം വിതരണത്തിനായി കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന.
Content Highlights: illegal money smuggling seized