ഡ്രൈ ഡേയിൽ മദ്യവിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

ആര്യനാട് (തിരുവനന്തപുരം): ഡ്രൈ ഡേയിൽ മദ്യവിൽപ്പന നടത്തിയ രണ്ടുപേർ എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായി. വണ്ടയ്ക്കൽ പേയ്ക്കാവിള പുത്തൻ വീട്ടിൽ ആന ഗോപി എന്ന ഗോപിനാഥപിള്ള (68), വണ്ടയ്ക്കൽ സ്വദേശി സൈക്കിൾ ബാബു എന്ന സുരേഷ് ബാബു (51) എന്നിവരാണ് അറസ്റ്റിലായത്.
ഗോപിനാഥപിള്ളയുടെ വീട്ടിൽനിന്ന് 10.56 ലിറ്റർ, സുരേഷ് ബാബുവിന്റെ പക്കൽ നിന്ന് 3.75 ലിറ്റർ വീതം മദ്യമാണ് പിടിച്ചതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ആര്യനാട്, പുളിമൂട്, ഇറവൂർ, വണ്ടയ്ക്കൽ ഭാഗങ്ങളിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രജികുമാർ, നാസറുദീൻ, പ്രിവന്റീവ് ഓഫിസർ ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Content Highlights: Illegal liquor sale on dry day two arrest