കുടുംബത്തർക്കം: മൈക്കിൾ സിറ്റിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

#മാതൃഭൂമി ന്യൂസ്
രാജൻ
രാജൻ

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബപ്രശ്നങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അനൂപ്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: A 26-year-old youth was stabbed to death in Michael City, Idukki, due to a family dispute. R