തിരുപ്പൂരിൽ ഹിന്ദു മുന്നണി ഭാരവാഹിയെ നടുറോഡിൽ വെട്ടിക്കൊന്നു

നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂർ കുമരനന്ദപുരം നിവാസിയും ഹിന്ദുമുന്നണിയുടെ തിരുപ്പൂർ വടക്ക് നിർവാഹകസമിതിയംഗവുമായ ബാലമുരുകൻ (30) ആണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് തിരുപ്പൂർ നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രവീൺ ഗൗതമിന്റെ നേതൃത്തത്തിൽ തുടങ്ങിയ അന്വേഷണത്തിൽ സുമൻ (34), തമിഴരസൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ സുമനെ പാലക്കാട് നിന്നും തമിഴരസനെ തിരുപ്പൂരിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ടുപേരെ പിടികൂടാനുണ്ട്.
ബുധനാഴ്ചയാണ് സംഭവം. തിരുപ്പൂർ ശിവൻ തീയേറ്ററിന് സമീപമുള്ള ധനകാര്യ സ്ഥാപനത്തിന്റെ കാര്യാലയത്തിൽ ചില സുഹൃത്തുക്കൾക്കൊപ്പം ചൊവാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചവരെ ബാലമുരുകൻ ചിലവിട്ടതായി പോലീസ് പറഞ്ഞു. അതിനുശേഷം വീട്ടിൽ എത്തി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഫോണിൽ ഒരാൾ വിളിച്ച് വീട്ടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടെന്നാണ്
വീട്ടിന് പുറത്തേക്കു ഇറങ്ങിയ ബാലമുരുകനെ കാത്തുനിന്ന സംഘം അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ബാലമുരുകൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടി വീഴ്ത്തി. ദേഹമാസകലം വെട്ടേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളാണ് തിരുപ്പൂർ നോർത്ത് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Content Highlights: Tiruppur Hindu Munnani Functionary Balamurugan hacked to death