മലക്കപ്പാറയിൽ ആദിവാസി ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

തൃശൂർ: ആതിരപ്പള്ളി മലക്കപ്പാറയിൽ ആദിവാസി ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വാസയോഗ്യമായ ഭൂമിക്ക് വേണ്ടി മൂപ്പന്റെ നേതൃത്വത്തിൽ വീരൻകുടി ഊരിലെ ആദിവാസി വിഭാഗം സമരം നടത്തിവരുകയായിരുന്നു. ഇവർ കെട്ടിയ കുടിലുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി.
സമരം ചെയ്യുന്ന സ്ഥലത്തു നിന്ന് മാറാൻ ആവശ്യപ്പെട്ടായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് മൂപ്പൻ പറഞ്ഞു. പരിക്കേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Complaint that forest department officials attack tribal leader in Malakappara