മാഹിയില്‍നിന്നും കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റിൽ

കൊടകര(തൃശ്ശൂർ): മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
Content Highlights: excise officials seized 72 litre liquor smuggled from mahi in kodakara