ലഹരിക്കടിമയായ യുവാവിന്റെ അക്രമം; ഇരുന്നൂറോളം കുലച്ച വാഴകളും പൈപ്പുകളും വെട്ടിനശിപ്പിച്ചു, അറസ്റ്റ്

ലഹരിക്കടിമയായ യുവാവ് നശിപ്പിച്ച കെ.കെ. വേലായുധന്റെ കുലച്ച വാഴകളും പിവിസി പൈപ്പുകളും
ലഹരിക്കടിമയായ യുവാവ് നശിപ്പിച്ച കെ.കെ. വേലായുധന്റെ കുലച്ച വാഴകളും പിവിസി പൈപ്പുകളും

കുന്നുകര (എറണാകുളം): ലഹരിക്കടിമയായ യുവാവ് കുലച്ച 200-ഓളം റോബസ്റ്റ വാഴകളും വാഴ നനയ്ക്കുന്ന നൂറോളം പിവിസി പൈപ്പുകളും വെട്ടിനശിപ്പിച്ചു. വയല്‍ക്കര കത്തനാരുപള്ളത്ത് കര്‍ഷകന്‍ കെ.കെ. വേലായുധന്റെ വാഴയും പൈപ്പുമാണ് നശിപ്പിച്ചത്. യുവാവിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

ഏഴുലക്ഷം രൂപ വായ്പയെടുത്താണ് വേലായുധന്‍ കൃഷി നടത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാബു, സ്ഥിരംസമിതി അധ്യക്ഷ ഷിബി പുതുശ്ശേരി എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

Content Highlights: drug addict youth destroyed banana plant and pipes