സ്‌കൂട്ടറിൽ പോകുന്നതിനിടെ തർക്കം; നടുറോഡിൽ പോലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊന്നു

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പോലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. അധ്യാപികയായ പ്രിയങ്കയുടെ ജന്മദിനത്തിലായിരുന്നു ദാരുണ സംഭവം നടന്നത്.

വഴിയാത്രക്കാരൻ പരുക്കേറ്റ നിലയിലുള്ള പ്രിയങ്കയെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡൽഹി പോലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് അംഗമാണ് മനീഷ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.

Content Highlights: Delhi Police constable Manish Bhati accused of shooting wife Priyanka., Incident occurred in Kalyanpuri on the victim's birthday., Victim succumbed to injuries at Lal Bahadur Shastri Hospital., Police have launched a massive manhunt for the absconding suspect.