കോഴിക്കോട് വന്‍ ലഹരി വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍

മുംബെയില്‍നിന്ന് ഗ്രാമിന്1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി വില്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്സജീവമാവുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തതില്‍ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തെകുറിച്ചും അന്വേഷിച്ചുവരുന്നുണ്ട്.
പിടിയിലായ സുനീര്‍ രണ്ടു വര്‍ഷം മുന്‍പ് ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ റൂമില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കൂടുതല്‍ അളവില്‍ ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളില്‍ വാടകക്ക് മാറി താമസിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി അക്ബര്‍ ഐ.പി.എസ്സിന്റെ നിര്‍ദേശ പ്രകാരം ലഹരി മരുന്നിനെതിരേ സ്പെഷ്യല്‍ ഡ്രൈവ് നടത്തി വരവേ ഡി.സി.പി ആമോസ് മാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു.
ഡന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, അംഗങ്ങളായ
എ.എസ്.ഐ മനോജ്, കെ.അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍, അര്ജുന് അജിത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി. കസബ സ്റ്റേഷനിലെ സി.പി.ഒ മാരായ ശ്രീജേഷ്,എം.ബനീഷ്, വിഷ്ണു പ്രഭ, സൈബര്‍സെല്ലിലെ രൂപേഷ്,രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: Brown Sugar Seized in Kozhikode