ബെംഗളൂരുവിലെ പബ്ബില്‍ സ്ത്രീകളുടെ ശൗചാലയത്തില്‍ യുവാവ് മരിച്ചനിലയില്‍; ദുരൂഹത, പോലീസ് അന്വേഷണം

ബെംഗളൂരു: പബ്ബിലെ ശൗചാലയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന മാണ്ഡ്യ സ്വദേശി മേഘരാജിനെയാണ് (31) രാജരാജേശ്വരിനഗറിലെ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി സുഹൃത്തുകള്‍ക്ക് ഒപ്പം ഇവിടെയെത്തിയതായിരുന്നു. പബ്ബിലെ പാര്‍ട്ടിക്കിടെ ബിയര്‍ കഴിച്ചിരുന്നു. അര്‍ധരാത്രിയോടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് വന്നുവെങ്കിലും മനംപിരട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശൗചാലയത്തില്‍ പോകുന്നതിനായി പബ്ബിലേക്ക് തിരിച്ചുകയറി. ഏറെനേരം കഴിഞ്ഞിട്ടും തിരികെവരാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുകള്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പബ്ബ് അധികൃതരെ അറിയിച്ചു. അവര്‍ നടത്തിയ തിരിച്ചിലിലാണ് വനിതകളുടെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights: A 31-year-old finance manager was found dead under mysterious circumstances in a women`s restroom at a Bengaluru pub. Police are investigating.