സവാള ലോറിയിൽനിന്ന് പിടികൂടിയത് 11 ടൺ പാൻമസാല; തൃശ്ശൂരിൽ വൻ ലഹരിവേട്ട

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ പ്രതികൾ | സവാളലോറിയിൽ പരിശോധന നടത്തുന്നു
അറസ്റ്റിലായ പ്രതികൾ | സവാളലോറിയിൽ പരിശോധന നടത്തുന്നു

തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ വൻതോതിൽ നിരോധിത പാൻമസാല പിടികൂടി. കണ്ണൂർ സ്വദേശികളായ രണ്ടുപേരാണ് 11 ടൺ പാൻമസാലയുമായി പിടിയിലായത്. സവാള കൊണ്ടുപോയ ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് പാൻമസാലയുടെ വൻ ശേഖരം കടത്താൻ ശ്രമിച്ചത്.

സാധാരണയായി നടത്താറുള്ള വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് സവാള ലോറിയും പരിശോധിച്ചത്. സംശയം തോന്നിയതുകാരണം ചാക്കുകൾ ഇറക്കി മാറ്റി വാഹനം പരിശോധിക്കുകയായിരുന്നു. ഇതിലാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പാൻ മസാലയുടെ ശേഖരം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ലോഡുമായും ലോറിയുമായും ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

Content Highlights: A large quantity of banned pan masala was seized during a vehicle inspection in Thrissur, hidden in a truck transporting onions. Two individuals from Kannur were arrested with 11 tons of pan masala, which was concealed among onion sacks. Police have taken two people into custody and initiated an investigation into those connected with the truck and its load.