അങ്കമാലിയിൽ വീട്ടിൽക്കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അങ്കമാലി: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവമുണ്ടായത്. 

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായതെന്നാണ് ലഭ്യമാകുന്ന വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. സംഭവത്തിൽ അങ്കമാലി പോലീസ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇയാൾ കേരളത്തിൽ എത്തിയിട്ട് എത്ര നാളായി എന്നും എവിടെയാണ് ജോലിചെയ്യുന്നതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്ക് മറ്റേതെങ്കിലും ക്രിമിനൽ കേസുകളിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Content Highlights: UP native Rajesh arrested for attempted assault in Angamaly., Victim is a girl facing mental health challenges., Locals apprehended the suspect and handed him over to the police., Police are investigating the suspect's background and criminal history.