അങ്കമാലിയില്‍ കൈക്കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഡെല്‍ന മറിയം സാറ | Photo: Special Arrangement/ Mathrubhumi
ഡെല്‍ന മറിയം സാറ | Photo: Special Arrangement/ Mathrubhumi

കൊച്ചി: അ‌ങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചു. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് മരിച്ചത്.

പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അ‌ധികൃതർ പോലീസിൽ അ‌റിയിക്കുകയായിരുന്നു.

സംഭവത്തിൽ അ‌ങ്കമാലി പോലീസ് അ‌സ്വാഭാവിക മരണത്തിന് കേസെടുത്ത് അ‌ന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിവരികയാണെന്നും വിശദമായ അ‌ന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അ‌റിയിച്ചു.

Content Highlights: Tragic incident in Angamaly, Kerala, where a 6-month-old baby was found dead with a neck injury. Police suspect foul play and have launched an investigation.