മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

ചാരുംമൂട് (ആലപ്പുഴ): ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഇടക്കുന്നം നെല്ലുംവിളയിൽ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ആലപ്പുഴ സ്വദേശി ജോജി ജോസഫിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോജി ജോസഫും ഭാര്യ അർച്ചനയും തമ്മിൽ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. പുലർച്ചെ അർച്ചനയെ കുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ഇടയിൽകയറിയ ജയകുമാരിക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
കുടുംബ പ്രശ്നത്തെത്തുടർന്ന് അർച്ചന സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ജോജി ജോസഫിന്റെ ശല്യം സഹിക്കാതെയാണ് തിരികെ വീട്ടിലേക്ക് വന്നതെന്നാണ് ആരോണം. മൂന്നാട് പോലീസിൽ ഇതുസംബന്ധിച്ച് കേസുണ്ടായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽപോയ പ്രതി ജോജി ജോസഫിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlights: A 45-year-old woman, Jayakumari, was stabbed to death by her son-in-law, Joji Joseph, in Charummoodu, Alappuzha., The incident occurred during an early morning attack stemming from ongoing domestic disputes between the accused and his wife, Archana., Jayakumari was killed when she intervened to protect her daughter from the assault., The accused fled the scene, and local police have launched an intensive manhunt.