ബൈക്കിലെത്തി വഴിയാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം; കൊച്ചിയിൽ അഭിഭാഷകൻ പിടിയിൽ

#മാതൃഭൂമി ന്യൂസ്
സംഭവത്തിന്റെ ദൃശ്യം | Photo: Screen grab/ Mathrubhumi News
സംഭവത്തിന്റെ ദൃശ്യം | Photo: Screen grab/ Mathrubhumi News

കൊച്ചി: വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകൻ പിടിയിൽ. അഡ്വ. ആസാദ് സുനിൽ ആണ് പോലീസ് പിടിയിലായത്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കഴിഞ്ഞ മാസം 30-നായിരുന്നു സംഭവം. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്തുവെച്ചാണ് യുവതിയോട് അഭിഭാഷകൻ അപമര്യാദയായി പെരുമാറിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Content Highlights: Advocate Azad Sunil was arrested by Palarivattom Police for sexually harassing a female pedestrian.