മുൻകോപം മാറ്റാനുള്ള ചികിത്സയെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കായംകുളം: മുൻകോപം മാറ്റാനുള്ള ചികിത്സയെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കായംകുളം പെരിങ്ങാല ദാറുൽഫാത്തിമ പേരേത്ത് വീട്ടിൽ താമസിക്കുന്ന ഏനാത്ത് മണ്ണടി മുസ്‌ലിം ജമാഅത്തിനു സമീപം ദാറുൽ തസ്‌ളിമ വീട്ടിൽ സലിം മുസലിയാറിനെ (49) യാണ് അറസ്റ്റു ചെയ്തത്.
സലിം മുസലിയാരുടെ വീട്ടിലേക്കു ബന്ധുമുഖേനയാണ് യുവതി എത്തിയത്. മുൻകോപം മാറ്റുന്നതിനുള്ള ചികിത്സയുണ്ടെന്നു ധരിപ്പിച്ചാണു യുവതിയെ ഇവിടെ എത്തിച്ചത്. ചികിത്സയെന്ന വ്യാജേന മുറിയിൽക്കയറ്റി പീഡിപ്പിക്കുകയായിരുന്നെന്നു യുവതി പോലീസിനു പരാതി നൽകി. തുടർന്ന് പോലീസ് സലിം മുസലിയാരെ അറസ്റ്റു ചെയ്തു.
Content Highlights: 49 year old man man arrested for rape