സ്കൂളിൽ വിടാമെന്നുപറഞ്ഞ് +1 വിദ്യാർഥിനിയെ കാറിൽ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡനം; 20കാരൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
രോഷിത്
രോഷിത്

കഴക്കൂട്ടം: റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ. മേനംകുളം മരിയൻ എൻജിനിയറിങ് കോളേജിന് സമീപം ആറ്റരികത്ത് വീട്ടിൽ രോഷിത് (20) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെയോടെ റോഡിലൂടെ നടന്നുപോകുകയായിരുന്ന മുൻപരിചയമുള്ള പെൺകുട്ടിയെ മേനംകുളം ജങ്ഷനു സമീപം വെച്ച് സ്‌കൂളിൽ എത്തിക്കാമെന്നുപറഞ്ഞ്‌ കാറിൽ കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിൽ എത്തിയ പെൺകുട്ടി അധ്യാപകരോടു പറയുകയും തുടർന്ന് കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയുമായിരുന്നു. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Content Highlights: Plus One Student Abducted and Assaulted: Youth Arrested Under POCSO in Kazhakkoottam